നൽബാരി: കല്യാണ മണ്ഡപത്തിൽ മദ്യലഹരിയിലെത്തിയ വരനെ വേണ്ടെന്ന് തീരുമാനിച്ച് വധു. അസമിലാണ് സംഭവം. മദ്യലഹരിയിലാണ് വരൻ വധുവിന്റെ വീട്ടിലേക്ക് എത്തിയത്. ഫിറ്റായി കാല് നിലത്തുറക്കാതെയാണ് കാറിൽ നിന്നു തന്നെ വരൻ പുറത്തിറങ്ങിയത്. ഇത് കണ്ടതോടെയാണ് വധു വിവാഹം വേണ്ടെന്ന് വെച്ചത്.
ആടിയുലഞ്ഞെത്തിയ വരനെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് മണ്ഡപത്തിലെത്തിച്ചത്. വിവാഹ ചടങ്ങുകൾ തുടങ്ങുന്നതിനിടെ മണ്ഡപത്തിലിരുന്ന വരൻ അവിടെയിരുന്ന് മയങ്ങിപ്പോകുകയും ചെയ്തു. വരന്റെ പിതാവും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് എത്തിയത്. ഇതോടെയാണ് വധു ഈ വിവഹം തനിക്ക് വേണ്ടെന്ന് പ്രഖ്യാപിച്ചത്.
സംഭവത്തിന് പിന്നാലെ വിവാഹത്തിവായി ഒരുക്കങ്ങൾ നടത്തിയതിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വരനും കുടുംബത്തിനുമെതിരെ വധുവിന്റെ കുടുംബം പോലീസിൽ പരാതി നൽകി.
Read Also: ആപ്പിൾ സ്മാർട്ട് വാച്ചിൽ വോയിസ് ഇൻപുട്ട് വഴി ചാറ്റ്ബോട്ടിനോട് ചോദ്യങ്ങൾ ചോദിക്കാം, പുതിയ സേവനം എത്തി
Post Your Comments