Latest NewsNewsIndiaBusiness

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം: പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം

എല്ലാ മാസവും 25- നു മുൻപ് തന്നെ പരിശോധന പൂർത്തിയാക്കണം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം പൂർണമായും ഉറപ്പുവരുത്താൻ പുതിയ നടപടിയുമായി കേന്ദ്രം രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, എല്ലാ മാസവും നാല് ദിവസം പരിശോധനയജ്ഞം നടത്താൻ മലിനീകരണം നിയന്ത്രണ ബോർഡ് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധന സംഘത്തെ മലിനീകരണ നിയന്ത്രണ ബോർഡും, നഗര വികസന വകുപ്പും നിശ്ചയിക്കുന്നതാണ്. കൂടാതെ, ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗ നിരോധനവുമായി ബന്ധപ്പെട്ട ആപ്പിലേക്ക് പരിശോധനയുടെ റിപ്പോർട്ടും ലഭ്യമാക്കേണ്ടതുണ്ട്.

പരിശോധന സംഘത്തിന് പോലീസിന്റെ സഹായവും പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാ മാസവും 25- നു മുൻപ് തന്നെ പരിശോധന പൂർത്തിയാക്കണം. ഓഗസ്റ്റ് വരെ ഇത് തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വഴിയോരക്കച്ചവടക്കാർ, മൊത്ത വ്യാപാര വിപണി, സംസ്ഥാനതല അതിർത്തികളിലെ കടകൾ, വ്യവസായശാലകൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും പരിശോധന ഉറപ്പുവരുത്തണം.

Also Read: മുഖ്യമന്ത്രി മാനനഷ്ട കേസ് കൊടുക്കാത്തത് മടിയിൽ കനമുള്ളത് കൊണ്ട്: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ വ്യവസായ യൂണിറ്റുകളിലും, നഗര വികസന വകുപ്പ് വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്തേണ്ടതാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് 2022 ജൂലൈ മുതലാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button