Latest NewsNewsBusiness

ഫോൺപേയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ

ഫോൺപേയിൽ ഏകദേശം 100 ദശലക്ഷം മുതൽ 150 ദശലക്ഷം വരെ ഡോളർ നിക്ഷേപിക്കാനാണ് ബിന്നി ബൻസാലിന്റെ പദ്ധതി

പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ഫ്ലിപ്കാർട്ട് സഹസ്ഥാപകനായ ബിന്നി ബൻസാൽ. റിപ്പോർട്ടുകൾ പ്രകാരം, ഫോൺപേയിൽ ഏകദേശം 100 ദശലക്ഷം മുതൽ 150 ദശലക്ഷം വരെ ഡോളർ നിക്ഷേപിക്കാനാണ് ബിന്നി ബൻസാലിന്റെ പദ്ധതി. പുതിയ നിക്ഷേപ നടപടികൾ പൂർത്തീകരിക്കുന്നതോടെ ഫോൺപേയിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപങ്ങളിലൊന്നായി ഇവ മാറുന്നതാണ്.

നിലവിൽ, ജനറൽ അറ്റ്‌ലാന്റിക്, ടൈഗർ ഗ്ലോബൽ, റിബിറ്റ് ക്യാപ്പിറ്റൽ എന്നിവയിൽ നിന്നും 12 ബില്യൺ ഡോളർ മൂല്യനിർണയത്തിൽ ഫോൺപേ ഇതിനകം 450 ദശലക്ഷം ഡോളർ പ്രാഥമിക മൂലധനം സമാഹരിച്ചിട്ടുണ്ട്. 2016- ലാണ് ഫോൺപേയെ ഫ്ലിപ്കാർട്ട് സ്വന്തമാക്കിയത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ബിന്നി ബൻസാൽ. ഫോൺപേയ്ക്ക് പുറമേ, ആതർ എനർജി, കൾട്ട് ഫിറ്റ് തുടങ്ങി നിരവധി കമ്പനികളിൽ ബിന്നി ബൻസാൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

Also Read: സഖാക്കളെ നായാട്ട് ആരംഭിച്ചു, തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് വിജേഷ് പിള്ളയ്‌ക്കെതിരെ കേസ് എടുത്തു: സ്വപ്‌ന സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button