ക്രെഡിറ്റ് കാർഡ് ബിസിനസിലെ ഓഹരി വിഹിതം വിൽക്കാൻ ഒരുങ്ങി ബാങ്ക് ഓഫ് ബറോഡ, ലക്ഷ്യം ഇതാണ്

ബാങ്ക് ഓഫ് ബറോഡയുടെ ഭൂരിഭാഗം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളും സ്വയം തൊഴിൽ ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ്.

ക്രെഡിറ്റ് കാർഡ് ബിസിനസിലെ ഓഹരി വിഹിതം വിൽക്കാൻ തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങി രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. റിപ്പോർട്ടുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് ബിസിനസിലെ 49 ശതമാനം ഓഹരി വിഹിതമാണ് വിൽക്കാൻ ഒരുങ്ങുന്നത്. ബാങ്കിന്റെ നിലവിലെ വളർച്ച നിരക്ക് അനുസരിച്ച് കാർഡുകളുടെ എണ്ണം 18.5 ലക്ഷമാണ്. 2024- ൽ മാർച്ച് ഇത് 30 ലക്ഷമായാണ് ഉയരുക.

ബാങ്ക് ഓഫ് ബറോഡയുടെ ഭൂരിഭാഗം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളും സ്വയം തൊഴിൽ ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ്. അതേസമയം, ശമ്പള വരുമാനം കൂടുതലുള്ള വരെ ക്രെഡിറ്റ് കാർഡിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ബാങ്ക് ഓഫ് ബറോഡ നടത്തുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ഇടപാടിന് ഐസിഐസിഐ സെക്യൂരിറ്റിസാണ് ഉപദേശകരായി പ്രവർത്തിക്കുന്നത്. ബിഒബി ഫിനാൻഷ്യൽ സൊല്യൂഷൻസ് എന്ന ഉപകമ്പനിയാണ് ക്രെഡിറ്റ് കാർഡ് ബിസിനസ് നടത്തുന്നത്.

Also Read: ബ്രഹ്മപുരം തീപിടുത്തം: കരാറിന് പിന്നിൽ വലിയ അഴിമതി, കേരളത്തിലെ ഭരണ സംവിധാനത്തിന്റെ പരാജയമെന്ന് പ്രകാശ് ജാവദേക്കർ

Share
Leave a Comment