Latest NewsKerala

മുൻകരുതലുകൾ സ്വീകരിച്ച് സുരക്ഷിതരായിരിക്കുക- ബ്രഹ്മപുരം വിഷയത്തില്‍ പൃഥ്വിരാജ്: നേരത്തെയായിപ്പോയല്ലോ എന്ന് കമന്റ്

ബ്രഹ്മപുരം തീപിടിത്തം കേരളത്തെ മുഴുവൻ പിടിച്ചുലയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേർ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുന്നുമുണ്ട്. സിനിമാ താരങ്ങൾ പ്രതികരിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തവുമാണ്. ഉണ്ണി മുകുന്ദൻ തന്റെ ഫേസ്‌ബുക്കിൽ എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴിതാ കൊച്ചി നിവാസികൾ മുൻ കരുതൽ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്ന് പറയുകയാണ് പൃഥ്വിരാജ്.

ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. വിനയ് ഫോർട്ട്, ഹരീഷ് പേരടി തുടങ്ങിയ സിനിമാതാരങ്ങളും ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. നേരത്തെ തിരക്കഥാകൃത്തും കഥാകൃത്തുമായ പി എഫ് മാത്യൂസ് ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനെതിരെ വിമർശനവുമായെത്തിയിരുന്നു. ഉത്തരവാദിത്ത്വമുണ്ടെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോ​ഗ്യ മന്ത്രിയോ സംഭവത്തിൽ ഒരു ആശ്വാസവാക്കുപോലും ആത്മാർത്ഥമായി പറഞ്ഞില്ല.

ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാൻ പോലും പറ്റില്ലെന്ന് അറിയാം. സിപിഐഎമ്മിന്റെ സ്വന്തക്കാരും കോൺസുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങൾ തന്നെ പറയുന്നുണ്ട്. അതിൽ അതിശയമൊന്നുമില്ല. എത്രയോ വർഷങ്ങളായി തങ്ങൾ ഇത് അനുഭവിക്കുന്നു. ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോൾ എങ്ങനേയും ഓടി രക്ഷപ്പെട്ടാൽ മതി എന്ന മാനസികാവസ്ഥയിലാണ് എന്നായിരുന്നു പി എഫ് മാത്യൂസിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button