കുടവയർ കുറയ്ക്കാൻ വീട്ടിൽ തന്നെ ചില എളുപ്പവഴികൾ പരീക്ഷിക്കാവുന്നതാണ്. വയറിലെ ഫാറ്റ് കുറയ്ക്കാന്‍ നാരങ്ങാ വെള്ളം ഉത്തമമാണ്. അല്പം നാരങ്ങാ വെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് ദിവസവും രാവിലെ കുടിച്ചാൽ മാറ്റം മനസിലാക്കാം. കൂടാതെ, ദിവസവും രാവിലെ വെളുത്തുള്ളി അല്ലി വെറും വയറ്റിൽ കഴിക്കുന്നതും ഗുണം ചെയ്യും. വൈറ്റ് റൈസിനു പകരം ഗോതമ്പിന്റെ ഉല്പന്നങ്ങള്‍ ഉപയോഗിക്കാം. ബ്രൗണ്‍ റൈസ്, ബ്രൗണ്‍ ബ്രഡ്, ഓട്‌സ് എന്നിവ ഉപയോഗിക്കുക.
മധുരപലഹാരങ്ങളും, മധുരം അടങ്ങിയ പാനീയങ്ങളും ആഹാരസാധനങ്ങളും ഉദരഭാഗത്ത് ഫാറ്റ് അടിഞ്ഞുകൂടാന്‍ കാരണമാകും. അതിനാൽ, മധുരപലഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ദിവസവും ധാരാളം വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ശരീരത്തില്‍ നിന്നും വിഷാംശങ്ങള്‍ പുറംന്തള്ളുകയും ചെയ്യും.
കറുവാപ്പട്ട, ഇഞ്ചി, കുരുമുളക് എന്നിവ നിങ്ങള്‍ പാചകം ചെയ്യുന്ന ആഹാരങ്ങളില്‍ ഉള്‍പ്പെടുത്തുക. ഇത്തരം സുഗന്ധദ്രവ്യങ്ങള്‍ ആരോഗ്യത്തിനു നല്ലതാണ്. കുടവയര്‍ ഒഴിവാക്കാനായി നോണ്‍ വെജ് ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
Post Your Comments