സ്വപ്ന സുരേഷിന്റെ അടുത്ത് സർക്കാരിന്റെ ഇടനിലക്കാരനായി പോയ വിജേഷ് പിള്ളയാണ് ഇന്നലെ മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇയാളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സന്ദേശങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു. കണ്ണൂർ മൊറാഴ സ്വദേശിയാണ് വിജേഷ് എന്നാണ് ലഭിക്കുന്ന വിവരം. ആഡംബര കാറുകളിലാണ് യാത്ര. രണ്ടു ദിവസം മുൻപും വീട്ടിലെത്തിയിരുന്നു. ഇയാൾ കൊച്ചിയിലെ ഡബ്ല്യുജിഎൻ ഇൻഫോടെക് എന്ന കമ്പനിയുടെ സിഇഒ എന്നാണ് സ്വപ്ന പുറത്തുവിട്ട രേഖയിൽ പറയുന്നത്. രേഖകളിൽ ‘ആക്‌ഷൻ ഒടിടി’യുടെ സിഇഒ ആണെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റും പുറത്തുവിട്ടിരുന്നു. ഈ ഒടിടി പ്ലാറ്റ്ഫോമിൽ പഴയ ചിത്രങ്ങളാണ് റിലീസ് ചെയ്തിരുന്നത്.
കൊച്ചിയിലെ ഡബ്ല്യുജിഎൻ ഇൻഫോടെക് എന്ന കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ല. സ്വപ്ന നൽകിയ രേഖയിലെ വിലാസം അനുസരിച്ച് കൊച്ചി ഇടപ്പള്ളിയിൽ ഇത്തരമൊരു ഓഫിസില്ല. 2017ൽ കമ്പനി തുടങ്ങിയെങ്കിലും ആറുമാസത്തിനകം പൂട്ടിയെന്ന് കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. വാടക കുടിശിക നൽകാനുണ്ടെന്നും കെട്ടിട ഉടമ വ്യക്തമാക്കി. അതേസമയം ഇയാളുടെ കമ്പനിയും സർക്കാരിന്റെ ഒരുലക്ഷം സംരംഭക പട്ടികയിൽ ഉണ്ടാവുമെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു.
സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
സർക്കാരിന്റെ ഒരു ലക്ഷം സംരംഭക പട്ടികയിൽ വിജേഷ് പിള്ളയുടെ കമ്പനിയും ഉണ്ടത്രേ .
അങ്ങനെയാണെങ്കിൽ ഗുണ്ട ബിനു , കണ്ണങ്കര കോളനിയും സംരംഭക പട്ടികയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്
Post Your Comments