
കോഴിക്കോട്: വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. ബാലുശേരി കരിയാത്തന്‍കാവ് സ്വദേശി രഘുനാഥ്(56) ആണ് മരിച്ചത്.
Read Also : ബ്രഹ്മപുരം തീപിടുത്തം: ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്ന് നിർദ്ദേശം
തിരുവങ്ങൂര്‍ കുനിയില്‍ കടവ് പാലത്തിന് സമീപം ആണ് അപകടം നടന്നത്. രഘുനാഥ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments