
കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ ദിവസം സ്വർണ്ണ കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വിജേഷ് പിള്ള വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ വിജേഷ് പിള്ളയ്‌ക്കെതിരെ ആരോപണവുമായി സംവിധായകന്‍ മനോജ് കാന.
വിജേഷ് പിള്ള തന്നെ വഞ്ചിച്ചതായുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ‘കെഞ്ചിര’ സിനിമയുടെ സംവിധായകന്‍ മനോജ് കാന. വിജേഷ് പിള്ളയുടെ ആക്ഷന്‍ പ്രൈം ഒടിടി വഴി സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും പ്രദര്‍ശനം സുഗമമായിരുന്നില്ലെന്ന് മനോജ് കാന പറയുന്നു. കരാര്‍ ഉണ്ടാക്കിയ ശേഷം പ്രദര്‍ശിപ്പിക്കാമെന്നാണ് പറഞ്ഞത്. എന്നാല്‍ വക്കീല്‍ നോട്ടിസ് അയച്ചിട്ട് മറുപടി പോലും നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
READ ALSO: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്
മനോജ് കാനയുടെ വാക്കുകള്‍ ഇങ്ങനെ,
വലിയ ഓഫറാണ് തന്നത്. മറ്റ് ഏത് ഒടിടി പ്ലാറ്റ് ഫോമില്‍ കൊടുത്താലും കിട്ടാവുന്നതില്‍ അധികം ഇതിലൂടെ കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍, പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്യാതെ, ലൈസന്‍സ് പോലും പൂര്‍ത്തിയാവാതെയാണ് ഒടിടി പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തത്. അതുകൊണ്ട് തന്നെ ആര്‍ക്കും ചിത്രം കാണാനായില്ല. ഇവര്‍ സിനിമയുടെ പേരില്‍ കള്ളത്തരം കാണിച്ചു ജീവിക്കുന്നവരാണ്. അതിന്റെ അനുഭവസ്ഥനാണ് ഞാന്‍.
സിനിമ മേഖലയിലെ പലരെയും വിജേഷ് പറ്റിച്ചിട്ടുണ്ട്. എം വി ഗോവിന്ദനെ പോലുള്ളവരെ അറിയാമെന്ന് പറഞ്ഞെങ്കില്‍ അത് നെഗറ്റീവ് പബ്ലിസിറ്റിക് വേണ്ടിയാണ്. സ്വപ്നയുമായി ചേര്‍ന്ന് നടത്തിയ നീക്കമാണോ എന്ന് സംശയമുണ്ടെന്നും നാടുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഇയാൾ – മനോജ് കാന പറഞ്ഞു.
Post Your Comments