ദുബായ്: ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർദ്ധനവുണ്ടാകും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് (കെഎച്ച്ഡിഎ) ഫീസ് വർദ്ധനവിന് അനുമതി നൽകിയത്.
എമിറേറ്റിന്റെ സാമ്പത്തിക സ്ഥിതിയും സ്വകാര്യ സ്‌കൂൾ നടത്തിപ്പിനുള്ള ചെലവും കണക്കിലെടുത്താണ് ഫീസ് വർദ്ധനവിന് അനുമതി നൽകാൻ തീരുമാനിച്ചത്. സ്‌കൂളുകൾക്ക് ഫീസ് വർദ്ധിപ്പിക്കാനുള്ള നിരക്ക് ദുബായ് സ്‌കൂൾ ഇൻസ്‌പെക്ഷൻ ബ്യൂറോയിൽ നിന്നുള്ള ഓരോ സ്‌കൂളിന്റെയും ഏറ്റവും പുതിയ പരിശോധനാ റേറ്റിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരേ ഇൻസ്‌പെക്ഷൻ റേറ്റിങ് നിലനിർത്തുന്ന സ്വകാര്യ സ്‌കൂളുകൾക്ക് അവരുടെ ഫീസ് 3 ശതമാനം വർദ്ധിപ്പിക്കാൻ സ്‌കൂൾ ഫീസ് ചട്ടക്കൂടിന് കീഴിൽ അർഹതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അതേസമയം, വാർഷിക റേറ്റിങ്ങിൽ വീഴ്ച വരുത്തുന്ന സ്‌കൂളുകൾക്ക് ഫീസ് വർദ്ധനയ്ക്ക് അർഹതയില്ല. ഏറ്റവും പുതിയ പരിശോധനകളിൽ റേറ്റിങ് മെച്ചപ്പെടുത്തുന്ന സ്‌കൂളുകൾക്ക് ഫീസ് ചട്ടക്കൂടിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളനുസരിച്ച് ഫീസ് വർദ്ധിപ്പിക്കാം.
Post Your Comments