
ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ മോഷ്ടിച്ചു. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷണം പോയത്. ബൈക്കിലെത്തിയ യുവാവും യുവതിയും ചേർന്നാണ് മോഷ്ണം നടത്തിയത്.
യുവാവിനൊപ്പം രാവിലെ ഏഴ് മണിയോടെ ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാർഥിച്ചു. ഇതിന് പിന്നാലെ നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയിൽ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കിൽ കടക്കുകയായിരുന്നു.
മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.
Post Your Comments