ന്യൂഡല്‍ഹി: ആര്‍.എസ്.എസ് ആക്രമണം അഴിച്ചുവിട്ട ത്രിപുരയില്‍ ജനാധിപത്യം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണെന്ന് എ.എ റഹിം എം.പി. രാഷ്ട്രീയ എതിരാളികളായുള്ള മുഴുവന്‍ ആളുകളുടെയും വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ ദാരുണമായ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ അവസ്ഥ നേരിട്ട് കണ്ട് മനസിലാക്കിയെന്ന് എം.പി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു
Read Also: സ്വർണക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തൽ തികച്ചും അസംബന്ധം: വിശദീകരണ കുറിപ്പുമായി സിപിഎം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
പ്രിയപ്പെട്ടവരെ,
‘ത്രിപുരയില്‍ ബിജെപി അക്രമം അഴിച്ചുവിട്ട പ്രദേശങ്ങളില്‍ ഞങ്ങളുടെ സന്ദര്‍ശനം തുടരുകയാണ്. ജനാധിപത്യം പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. രാഷ്ട്രീയ എതിരാളികളായുള്ള മുഴുവന്‍ ആളുകളുടെയും വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ ദാരുണമായ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ നേരിട്ട് കണ്ടു ബിജെപി അക്രമത്തിന്റെ ഭീകരത മനസ്സിലാക്കി.
സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെട്ടിരിക്കുന്നു. തല്ലി തകര്‍ക്കപ്പെട്ട വീടുകള്‍. ജീവനോപാധികളായ കടകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിരിക്കുന്നു.
പലരും വീട് പൂട്ടി സ്വന്തം ഗ്രാമങ്ങളില്‍ നിന്നും പലായനം ചെയ്തിരിക്കുന്നു. അതിഭീകരമായ കാഴ്ചയാണ് ത്രിപുരയിലെ പല ഭാഗങ്ങളില്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ സാധിച്ചത്.
പോലീസ് ഇതിനെതിരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. കണ്‍മുന്നില്‍ കണ്ട വലിയ ആക്രമണങ്ങളില്‍ കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍,’പരാതി ലഭിച്ചില്ല’ എന്ന വിചിത്രമായ മറുപടിയാണ് അവര്‍ പറഞ്ഞത്’.
‘പരാതി തരാന്‍ അവര്‍ക്ക് സ്വന്തം സ്ഥലത്തേയ്ക്ക് വരാന്‍ കഴിഞ്ഞിട്ട് വേണ്ടേ!?. എന്നാല്‍ ഒരു വീട് സന്ദര്‍ശിച്ചു. അയാള്‍ കഴിഞ്ഞ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു. ദേബാശിഷ് ബര്‍മന്‍.
അയാളുടെ വീടും ബിജെപിക്കാര്‍ അക്രമിച്ചു. ആ സഖാവ് പരാതി നല്കാന്‍ ചെന്നപ്പോള്‍ പോലീസ് നല്‍കിയ ഉപദേശം ‘കേസ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്, കൊടുത്താല്‍ കൂടുതല്‍ അക്രമങ്ങള്‍ നേരിടേണ്ടി വരും’. മോഹന്‍പൂരിലെ രണ്ട് നിയമ സഭാ മണ്ഡലത്തില്‍ അക്രമികള്‍ ഞങ്ങളുടെ വാഹന വ്യൂഹത്തിന് നേരെയും ആക്രോശത്തോടെ അടുത്തു.
ഇതേ ക്രിമിനലുകളാണ് ഞങ്ങള്‍ അവിടെ സന്ദര്‍ശിച്ച വീടുകള്‍ തകര്‍ത്തതും’.
ഒരു വിഭാഗം പോലീസുകാര്‍ ബിജെപിയുടെ അടിമകളായി,ബാക്കിയുള്ളവര്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്നു. രാജ്യത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. നാളെയും സന്ദര്‍ശനം തുടരും. മൂന്ന് ടീമുകളായി തിരിഞ്ഞാണ് പ്രതിപക്ഷ എംപിമാരുടെ സംഘം സന്ദര്‍ശനം നടത്തുന്നത്. ഞാന്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ എനിക്ക് പുറമേ രാജ്യസഭാ അംഗങ്ങളായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ(സിപിഎഐഎം),രഞ്ജിത രഞ്ജന്‍(കോണ്‍ഗ്രസ്സ്)എന്നിവരും ത്രിപുരയിലെ എംഎല്‍എ മാരും ഉണ്ട്. സഖാക്കളായ എളമരം കരിം,ബിനോയ് വിശ്വം എന്നിവരും മറ്റ് സംഘങ്ങളിലായി ഇവിടെ സന്ദര്‍ശനം തുടരുകയാണ്’.
Post Your Comments