ഷെൽഡൺ തോമസ് എന്ന യുവാവിനും സ്വാതന്ത്ര്യത്തിനും ഇടയിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു. പോലീസിന്റെ തെറ്റായ തീരുമാനം കാരണം, തോമസിന് നഷ്ടമായത് 18 വർഷത്തെ ജീവിതമാണ്. ഏകദേശം 20 വർഷമായി ഇയാൾ ജയിലിലാണ്. ചെയ്യാത്ത കുറ്റത്തിനാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത്. 2004-ൽ, ബ്രൂക്ലിനിലെ ഈസ്റ്റ് ഫ്ലാറ്റ്ബുഷ് പരിസരത്ത് നടന്ന മാരകമായ വെടിവയ്പ്പിലെ പ്രതികളിൽ ഒരാളെന്ന് പറഞ്ഞായിരുന്നു പോലീസ് തോമസിനെ അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാളുടെ ഫോട്ടോയ്ക്ക് പകരം പൊലീസിന് കിട്ടിയത് തോമസിന്റെ ഫോട്ടോ ആയിരുന്നു. ഇത് വെച്ച് ദൃക്‌സാക്ഷികൾ പ്രതികളിൽ ഒരാൾ തോമസ് ആണെന്ന് സാക്ഷ്യം പറഞ്ഞു. ഈ ഫോട്ടോയുടെ പേരിൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. 18 വർഷത്തിലേറെയായി കുറ്റപത്രം, വിചാരണ, അപ്പീലുകൾ എന്നിവയിലൂടെ സൂക്ഷ്മപരിശോധന നേരിടുകയാണ് യുവാവ്. എന്നാൽ ഇപ്പോൾ, ബ്രൂക്ലിൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം, തോമസ് കുറ്റക്കാരൻ അല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ്.
കേസിലെ യഥാർത്ഥ പ്രതി തോമസ് അല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പോലീസുകാർ യുവാവിനെ കുടുക്കിയതെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. ബ്രൂക്ലിൻ സുപ്രീം കോടതിയിലെ ജഡ്ജിയായ മാത്യു ജെ ഡി എമിക്ക് മുമ്പാകെ 35 കാരനായ തോമസ് വ്യാഴാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാകും. 2014-ൽ വിപുലീകരിച്ച യൂണിറ്റിന്റെ 34-ാമത്തെ പുനരന്വേഷണ കേസാണിത്.
Post Your Comments