KeralaLatest NewsNews

കേരളം നടപ്പിലാക്കുന്നത് സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുള്ള പദ്ധതികള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹിക അവസ്ഥയില്‍ കേരളം പിന്നോട്ട് പോയോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുള്ള പദ്ധതികളാണ് സംസ്ഥാനം നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: അർദ്ധ സഹോദരനുമായി അവിഹിത ബന്ധം,​ നേരിട്ട് കണ്ട അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും

സംസ്ഥാന സര്‍ക്കാരും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് തിരുവനന്തപുരം നിശാഗഡി ഓഡിറ്റോറിയത്തില്‍ നടന്നത്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകള്‍ക്കായുള്ള സ്ത്രീ രത്‌ന പുരസ്‌കാരങ്ങളുടെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പ്രശസ്ത കലാകാരി നിലമ്പൂര്‍ ആയിശയും, സര്‍ക്കാര്‍ മേഖലയില്‍ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോ. സിന്ധു ആര്‍ എസും സ്ത്രീരത്‌ന പുരസ്‌കാരത്തിനര്‍ഹരായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button