റിയാദ്: കോളജ് പഠനം പൂർത്തിയാക്കിയ ദിവസം ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ് മൊഴി ചൊല്ലി. കോളജ് പഠനം പൂർത്തിയാക്കി ബിരുദം നേടിയ ദിനം തന്നെയാണ് ഭർത്താവ് യുവതിയെ മൊഴിചൊല്ലിയ്ത. സൗദിയിലെ റിയാദിലാണ് സംഭവം. വിവരം പങ്കുവെച്ച യുവതി അതീവ സന്തോഷത്തിലാണ്. ബിരുദദാന ചടങ്ങിനിടെ ഭർത്താവ് മൊഴി ചൊല്ലിയ കാര്യം പറഞ്ഞ് സന്തോഷം പങ്കുവയ്ക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
ഭർത്താവ് യുവതിയെ മൊഴി ചൊല്ലിയ വിവരം യുവതി അറിയുന്നത് വാട്ട്‌സ് ആപ്പ് വഴിയാണ്. ഭർത്താവ് മൊഴി ചൊല്ലി അയച്ച മെസേജിന്റെ സ്‌ക്രീൻ ഷോട്ടും യുവതി പങ്കുവച്ചിട്ടുണ്ട്. ഒപ്പം ബിരുദദാന ചടങ്ങിൽ ധരിക്കുന്ന പ്രത്യേക വസ്ത്രവും, പിന്നാലെ കഴിച്ച വിഭവസമൃദ്ധമായ ഭക്ഷണവും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. സെല എൽനഗർ എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ജീവിതത്തിലെ രണ്ട് നിർണായക സംഭവങ്ങൾ ഒരുമിച്ച് ഒരേദിവസം നടന്നുവെന്നാണ് യുവതി പറയുന്നത്.
— Sela elnagar (@SelaElnagar) March 8, 2023
Post Your Comments