KollamNattuvarthaLatest NewsKeralaNews

ലോഡ്ജിൽ താമസിച്ച് ലഹരിവിൽപന : കഞ്ചാവും എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ അറസ്റ്റിൽ

എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് പിടിയിലായത്

അഞ്ചൽ: കൊല്ലത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് പിടിയിലായത്.

കൊല്ലം അഞ്ചലിലാണ് സംഭവം. കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് മോഡലിംഗിൽ സജീവം, 2013ൽ സർക്കാർ ജോലി: കള്ളനോട്ട് കേസ് പ്രതി ജിഷമോൾക്ക് സസ്‌പെൻഷൻ

അറസ്റ്റിലായ എക്സൈസ് ഉദ്യോ​ഗസ്ഥൻ അഖിലിന് എംഡിഎംഎ കച്ചവടമുണ്ടെന്ന് നേരത്തെ മുതൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ ദിവസം അഖിലിനെ നിരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് അഞ്ചൽ പൊലീസും ഡാൻസാഫ് ടീമും ഇവർ തമ്പടിച്ചിരുന്ന ലോഡ്ജിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 20 ​ഗ്രാം എംഡിഎംഎയും 58 ​ഗ്രാം കഞ്ചാവും പിടികൂടിയത്.

കിളിമാനൂർ എക്സൈസ് റേഞ്ചിലെ ഉദ്യോ​ഗസ്ഥനാണ് അഖിൽ. അഞ്ചലിൽ കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഇവരെ കൂടുതൽ‌ ചോദ്യം ചെയ്താൽ മാത്രമേ ഇവരുടെ സംഘത്തിലുള്ള ആളുകളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളൂ എന്ന് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button