KeralaLatest NewsNews

മദ്യനയക്കേസ്; തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിത നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ന്യൂഡൽഹി: മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിനായുള്ള സമയം നീട്ടി ചോദിച്ചതായി കവിത നീട്ടി ചോദിച്ചതായാണ് വിവരം. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി കവിതയ്ക്ക് നോട്ടീസ് നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബർ 12-ന് കവിതയെ സിബിഐ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Read Also: കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ കേന്ദ്രഭരണ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യഭാഗം: യുഎന്നിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി കേസെടുത്തത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അരുൺ പിള്ള എന്ന ബിസിനസുകാരനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ കവിതയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം.

മദ്യനയത്തിലെ ക്രമക്കേടുകളുടെ പേരിൽ സിസോദിയ അടക്കം 15 പേർക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. സിസോദിയ അടക്കം ഇതുവരെ പത്തു പേരാണ് അറസ്റ്റിലായത്.

Read Also: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജനങ്ങള്‍ക്ക് ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രി പി. രാജീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button