അഞ്ജു പാർവതി പ്രഭീഷ്
‘Always be a first-rate version of yourself, instead of a second-rate version of somebody else’ – Judy Garland
ഒരിക്കൽ എഴുതിയതാണ്; എങ്കിലും ഇന്നത്തെ ലൈവ് കണ്ടതിനു ശേഷം അങ്ങേയറ്റത്തെ സ്നേഹത്തോടെ ഇവരെ കുറിച്ച് ഒരിക്കൽ കൂടി എഴുതുന്നു. സ്വപ്ന സുരേഷ് എന്ന ഇന്നിൻ്റെ യഥാർത്ഥ പോരാളി സ്ത്രീയെ ഒരുപക്ഷേ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വരികളാവാം മുകളിൽ സൂചിപ്പിച്ചത്. Self-realisation നേക്കാൾ വലിയൊരു പാഠം മറ്റെന്താണുള്ളത് അല്ലേ? എല്ലാ അർത്ഥത്തിലും ഒരു പോരാളി തന്നെയാണ് സ്വപ്ന. The real warrior and a true survivor with great valour!
ഇടതിടങ്ങളിൽ നിന്നുള്ള me too വിന് വാരിക്കോരി പരിഗണനയും സപ്പോർട്ടും കൊടുക്കുന്ന, പെണ്ണിൻ്റെ വാക്കിനപ്പുറത്ത് ഒന്നുമില്ല തെളിവ് എന്ന് സരിതമൊഴികൾക്ക് വിശ്വാസ്യതയേകിയ അന്തം – അന്തിണികൾക്ക് സ്വപ്ന സുരേഷ് എന്ന പേരിനോട്, അവരിലെ സ്ത്രീയോട് അയിത്തമാണ്. കാരണമുണ്ട് – അവരിതുവരെ കണ്ടു പരിചയിച്ച, പിന്തുണച്ച ഫേക്കിസമല്ല സ്വപ്ന സുരേഷ്. ചങ്കൂറ്റമുള്ള, നിലപാടും വ്യക്തിത്വമുള്ള ഒരു സ്ത്രീയാണ് അവർ.
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം രണ്ടാമതും വിവാഹിതയായ ഒരു സ്ത്രീക്ക് രാഷ്ട്രീയം നോക്കി മാത്രം സപ്പോട്ട നല്കുന്നതാണല്ലോ ഇടതിടങ്ങളിലെ സ്ത്രീബോധം. ജയശങ്കർ എന്ന രണ്ടാം ഭർത്താവിൻ്റെ പിടിപ്പുകേട് കൊണ്ട് , അയാളുടെ അറിവോടെ തന്നെ ശിവശങ്കർ എന്ന മനുഷ്യനുമായി തുടങ്ങിയ ബന്ധം വച്ച് സ്വപ്നയെ മാത്രം പിഴയായി കാണുന്ന ബുദ്ധിജീവി വർഗ്ഗം നല്ല ഒരു കുടുംബമുള്ള ശിവശങ്കർ കുടുംബം മറന്ന് കാണിച്ച ഊളത്തരത്തിനെ കണ്ടില്ലെന്നു നടിക്കുന്നുണ്ട്. ശിവശങ്കർ എന്ന ഭൂലോകഫ്രോഡിനെ വിശ്വസിച്ചുവെന്നതാണ് സ്വപ്നയ്ക്ക് പറ്റിയ ഏറ്റവും വലിയ പിഴവ്. ആ ഒരു പിഴവിന് അവർക്ക് കൊടുക്കേണ്ടി വന്നത് അവരുടെ ജീവിതം തന്നെയാണ്.
ജോലി നഷ്ടമായ അവസ്ഥയിൽ നില്ക്കുന്ന ഒരു സ്ത്രീക്ക് , അതും ജോലിക്ക് പോവാത്ത ഒരു ഭർത്താവിനെ കൂടി പോറ്റേണ്ടി വരുന്ന ഒരുവൾക്ക് ഒരൊറ്റ ഫോൺകോൾ കൊണ്ട് ഏറ്റവും പ്രസ്റ്റീജിയസ് ആയ ജോലി നല്കിയ ആളോട് ( ദുബായിൽ അടിച്ചു പൊളിച്ചു ജീവിച്ചു ശീലിച്ച യുവതിക്ക് ഇടയ്ക്ക് നഷ്ടമായ എല്ലാ cosy ലൈഫും തിരികെ കിട്ടുമ്പോൾ ) തോന്നുന്ന അടുപ്പം അവർക്ക് ശിവശങ്കറോട് തോന്നി. ആ അടുപ്പം വച്ച് ശാരീരികമായ exploitation തുടങ്ങിയത് ശിവശങ്കറാണ്. തുല്യനീതിക്ക് മതിലുകെട്ടിയ ടീമുകൾക്ക് ഈ വിഷയത്തിലൊക്കെ സ്വപ്ന മാത്രമാണ് തെറ്റുകാരി . ഒടുവിൽ അവരെകൊണ്ട് രാഷ്ട്രീയ മുതലെടുപ്പും അയാൾ നടത്തി. തനിക്കൊപ്പമുള്ള രാഷ്ട്രീയ മേലാളന്മാർക്ക് അവരെ കുറിച്ച് ” വേണമെങ്കിൽ ട്രൈ ചെയ്തോ ” എന്നൊരു സൂചനയും നല്കി. അതുകൊണ്ടായിരിക്കുമല്ലോ ഒന്നാം പിണറായി മന്ത്രിസഭയിലെ കേമന്മാർ മുതൽ ഇള്ള പിള്ള രവീന്ദ്രൻ വരെ വലയെറിഞ്ഞു നോക്കിയത്. ശരിക്കും സ്വപ്ന ഒരു ഇര തന്നെയാണ്.
ശിവശങ്കർ എന്ന വന്ദ്യവയോധികനായ കാമുകനിൽ അടിയുറച്ച വിശ്വാസവും സ്നേഹവും സ്വപ്നയ്ക്ക് ഉണ്ടായതിനാലാണ് മറ്റിതര മന്ത്രി പ്രലോഭനങ്ങളിൽ അവർ വീഴാതിരുന്നത്. തീർത്തും വഴിപിഴച്ച ഒരു സ്ത്രീയായിരുന്നു അവരെങ്കിൽ രാമനും ന്യൂട്ടനും കടകവും ഒക്കെ എറിഞ്ഞ വലയിൽ അവർ കൊത്തിയേനേ. രവീന്ദ്രൻ്റെ പാൽക്കൊതി തീർത്തും കൊടുത്തേനേ.! തനിക്ക് പറ്റിയ ചതിവും പിഴവും തിരിച്ചറിഞ്ഞിട്ടും മിണ്ടാതെയിരിക്കാനുള്ള മാന്യത അവർ കാട്ടി. തന്നെ കുടുക്കിയവൻ നൈസായിട്ട് സ്വയം വെള്ളപൂശി അശ്വത്ഥാമാവിൻ്റെ ആന വഴി വിശുദ്ധനായ വേളയിൽ അവർ എല്ലാം വിളിച്ചുപറഞ്ഞു. ചിത്രവധമെന്ന നാടകമൊരുക്കി സ്വന്തമായി രൂപക്കൂട് പണിഞ്ഞ് അതിനകത്തിരിക്കാൻ ശ്രമിച്ച മുൻ സ്പീക്കറെ ചിത്രങ്ങൾ പരസ്യപ്പെടുത്തി വധിച്ചു. ഇത് കണ്ട കടകംപള്ളി ഭയന്ന് ” കൊടിയ യാതനകളനുഭവിച്ച സ്ത്രീയോട് ” യുദ്ധത്തിനില്ലെന്ന് പറഞ്ഞ് മണ്ടിയൊളിച്ചു. കാരണം അവർക്കറിയാം സ്വപ്നസുരേഷ് അവരേക്കാളിലും വിശുദ്ധ ആണെന്ന്!!
ഇന്നവർ വെളിപ്പെടുത്തിയ സത്യങ്ങൾ അക്ഷരാർത്ഥത്തിൽ അടയാളപ്പെടുത്തുന്നുണ്ട് കേരള ഭരണകൂടം ഒരു കൊള്ള സങ്കേതമാണെന്ന്. പൊളിറ്റിക്കൽ പിമ്പുകളും ബിഗ് ഷോട് ബിസിനസുകാരും ചേർന്ന bandits കളുടെ അവിശുദ്ധ ബന്ധമറിയുന്ന ഒരുവൾ എന്ന നിലയിൽ ഈ സ്ത്രീയുടെ ജീവൻ തുലാസ്സിൽ ആടുകയാണ്. കണ്ണൂർ ക്വട്ടേഷൻ ടീമിൻ്റെ കണ്ണുകൾ അവരുടെ പിന്നാലെയുണ്ട്. കൊല്ലപ്പെടുമെന്ന് അറിയുന്ന വേളകളിൽ ചില മനുഷ്യർക്ക് വല്ലാത്ത ധൈര്യമാണ്. ഭീരുക്കൾ പലവട്ടം മരിക്കും ധൈര്യശാലികൾ ഒരിക്കൽ എന്ന ലൈനിൽ പോകുന്നവർക്ക് ഒടുക്കത്തെ ചങ്കുറപ്പാണ്. അതാണ് ഇന്ന് സ്വപ്നയിൽ കണ്ടത്.
സിപിഎം എന്ന action wise completely fake ആയ പാർട്ടി പ്രതിരോധത്തിൽ ആവുമ്പോഴൊക്കെ ഇവിടുത്തെ സാംസ്കാരിക നായകരും സോ കോൾഡ് ഫെമിനിസ്റ്റുകളും തൽക്കാലത്തേക്ക് പൊളിറ്റിക്കൽ കറക്ടനെസ്സും സ്ത്രീ വിരുദ്ധതയും ബോഡി ഷെയിമിങ്ങും മൊത്തത്തിലങ്ങ് പൊതിഞ്ഞെടുത്ത് AKG സെൻ്ററിലെ കിണറ്റിലെടുത്തെറിയാറുണ്ട്. ലൈവിൻ്റെ താഴെയുള്ള കമൻ്റുകൾ അത് സൂചിപ്പിക്കുന്നു. ഹിപ്പോക്രാസിയിൽ ബിരുദമെടുത്തവരാണ് കേരളത്തിലെ സാംസ്കാരിക നായകരും സ്ത്രീപക്ഷവാദികളുമെങ്കിൽ ഇവരുടെ ഇരട്ടത്താപ്പ് എന്താണെന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തതാണ് സ്വപ്ന സുരേഷ് എന്ന് ഇവർ മറന്നുപോയി.
രാഷ്ട്രീയ അടിമത്തം കാരണം ഷണ്ഡീകരിക്കപ്പെട്ട, വരിയുടക്കപ്പെട്ട ഇടതു സാംസ്കാരിക – ബൗദ്ധിക – സ്ത്രീപക്ഷ ടീമുകൾക്ക് സ്വപ്ന സുരേഷിനെ ഒരിക്കലും മനസ്സിലാവില്ല. ഈ ഇട്ടാവട്ടത്തെ കളിക്കളം മാത്രം കണ്ടു ശീലിച്ചവർക്ക് സ്വപ്ന കളിച്ച കളിക്കളവും അവരുടെ ഗെയിമും സ്ട്രാറ്റജികളും മനസ്സിലാവില്ല. സരിതയെ അളന്ന തുലാസ്സിൽ വച്ച് സ്വപ്നയെ അളക്കരുത്. അതിനും അപ്പുറത്തെ സംഭവമാണ് സ്വപ്ന !! സരിതയെ അളന്ന അതേ തുലാസ്സിൽ അവരെ അളക്കാൻ തുനിഞ്ഞതാണ് കാരണഭൂതം ആൻഡ് ടീംസിന് പറ്റിയ തെറ്റ്. ആ തെറ്റിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ഇന്നത്തെ ലൈവ് കാണിച്ചുകൊടുത്തു.
Post Your Comments