ആലപ്പുഴ: അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകൻ. ആലപ്പുഴ ഭരണിക്കാവില്‍ കുറത്തിയാട് പുത്തന്‍ത്തറയില്‍ രമ മോഹനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മിഥുന്‍ മോഹനെ പോലീസ് പിടികൂടി. ഭർത്താവ് മോഹനനെയും അറസ്റ്റ് ചെയ്യും. വീട്ടിലിരുന്ന് മിഥുനും പിതാവ് മോഹനനും മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മിഥുൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
കഴിച്ച മദ്യം തീർന്നപ്പോൾ വീണ്ടും മദ്യം വാങ്ങുന്നതിനായി മിഥുൻ അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഇതോടെ മിഥുൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രമ മറ്റൊരു മകനോടൊപ്പം വാടകവീട്ടില്‍ മാറി താമസിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിവരുന്നത്. പിതാവിനും സംഭവത്തില്‍ പങ്കുണ്ടെന്ന മകന്റെ മൊഴിയിൽ മോഹനനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയെ സ്ഥിരമായി മിഥുന്‍ ആക്രമിക്കാറുണ്ടായിരുന്നു. ഇയാൾ മദ്യത്തിനും ലഹരിമരുന്നിനും അടിമയാണ്.
രമയെ കൊലപ്പെടുത്തിയതിന് പിന്നാലെ മിഥുൻ പുറത്തുപോയി. പിന്നീട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ടൗണിൽ വെച്ച് മിഥുനെ പിടികൂടി.
Post Your Comments