Latest NewsKeralaNews

നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കൽ:ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കൺട്രോൾ ടെസ്റ്റിംഗ് ലാബുകൾ സജ്ജമായി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കൺട്രോൾ ടെസ്റ്റിംഗ് ലാബുകൾ പ്രവർത്തനം ആരംഭിക്കുന്നു. 2.7 കോടി രൂപ ചിലവിൽ മൂന്നു ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: പഴയ വിജയനോ പുതിയ വിജയനോ ഇടപെട്ട് കൊച്ചിയിലെ ജനങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു: സന്ദീപ് വാര്യര്‍

നിലവിൽ 3 ജില്ലകളിൽ റീജിയണൽ ലബോറട്ടറികളും 11 ജില്ലകളിൽ ജില്ലാ ലബോറട്ടറികളും പ്രവർത്തിച്ചുവരുന്നുണ്ട്. ഇവയ്ക്കു പുറമെയാണ് മൊബൈൽ ക്വാളിറ്റി കൺട്രോൾ ലാബുകൾ സജ്ജമായിരിക്കുന്നത്. പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ പോയി ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബുകൾ വഴി സാധിക്കും. പദ്ധതികൾ നടപ്പാക്കിയാൽ മാത്രം പോരാ, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. അതു കൂടുതൽ മികവോടെ നടപ്പാക്കാൻ പുതിയ മൊബൈൽ ലാബുകൾ സഹായകരമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കൺട്രോൾ ടെസ്റ്റിംഗ് ലാബുകൾ പ്രവർത്തനം ആരംഭിക്കുന്നു.

2.7 കോടി രൂപ ചിലവിൽ മൂന്നു ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ 3 ജില്ലകളിൽ റീജിയണൽ ലബോറട്ടറികളും 11 ജില്ലകളിൽ ജില്ലാ ലബോറട്ടറികളും പ്രവർത്തിച്ചുവരുന്നുണ്ട്. ഇവയ്ക്കു പുറമെയാണ് മൊബൈൽ ക്വാളിറ്റി കൺട്രോൾ ലാബുകൾ സജ്ജമായിരിക്കുന്നത്.

പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ പോയി ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബുകൾ വഴി സാധിക്കും. പദ്ധതികൾ നടപ്പാക്കിയാൽ മാത്രം പോരാ, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. അതു കൂടുതൽ മികവോടെ നടപ്പാക്കാൻ പുതിയ മൊബൈൽ ലാബുകൾ സഹായകരമാകും.

Read Also: നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനം: നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്ന് എറണാകുളം കളക്ടർ രേണുരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button