കോയമ്പത്തൂര്‍: ഇന്‍സ്റ്റഗ്രാമില്‍ ആയുധങ്ങളുമായി സ്ഥിരമായി റീല്‍സ് വീഡിയോ ചെയ്യുന്ന യുവതിയെ തിരഞ്ഞ് പോലീസ്. തമിഴ്നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി (23) യെയാണ് പൊലീസ് അന്വേഷിക്കുന്നത്. തമന്ന എന്നാണ് യുവതിയെ ആരാധകർ വിളിക്കുന്നത്. ‘ഫാന്‍സ് കോള്‍ മി തമന്ന’ എന്ന അക്കൗണ്ടിലൂടെ നിരവധി റീൽസ് ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടി ഇതിന് മുമ്പ് കഞ്ചാവ് കേസിലടക്കം പ്രതി ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 2021 ലാണ് വിനോദിനിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘പ്രാഗ ബ്രദേഴ്സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു. ക്രിമിനല്‍ സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഈ പേജില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇവരുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടെന്ന് റിപ്പോർട്ട്.
സമ്പന്ന വീട്ടിലെ ആണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരില്‍ നിന്നും പണം തട്ടുന്നത് യുവതിയുടെ പതിവാണ്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വീഡിയോ പൊസ്റ്റ് ചെയ്യുന്നതിലൂടെ എതിര്‍ സംഘങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഇത്തരത്തില്‍ മാരകായുധങ്ങളുമായി വീഡിയോകള്‍ എടുത്ത് പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments