കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പരാമര്‍ശം ആവര്‍ത്തിച്ച് ഗോവിന്ദന്. പൊലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് പെണ്‍കുട്ടികള്‍ വസ്ത്രം ധരിച്ചു വന്നതെന്നും, ജയരാജന് പറഞ്ഞത് സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Read Also: ആകാശത്ത് നിന്നും ഭീമൻ മഞ്ഞുകട്ട വീണു: പ്രദേശവാസികൾ ആശങ്കയിൽ
‘ഇപി പറഞ്ഞത് പൊലീസ് തിരിച്ചറിഞ്ഞില്ല എന്നതാണ്. അത് സ്വാഭാവിക പ്രതികരണമാണ്. പെണ്‍കുട്ടികള്‍ക്ക് ഒരു വസ്ത്രം മാത്രമേ ധരിക്കാനാകൂ എന്ന പൊതുബോധം മാറണമെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കടുത്ത ശത്രു ആര്‍എസ്എസ് ആണെന്നും കോണ്‍ഗ്രസും ഇതേ സമീപനം സ്വീകരിച്ചു പോന്നവരാണെന്നും സിപിഐഎം സെക്രട്ടറി ആരോപിച്ചു.
പാന്റ്സും ഷര്‍ട്ടും ധരിച്ച് പെണ്‍കുട്ടികളെ ആണ്‍കുട്ടികളെ പോലെ സമരത്തിനിറക്കുന്നുവെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം. പെണ്‍കുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോണ്‍ഗ്രസ് നേതാക്കള്‍ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇ പി ജയരാജന്റെ ഈ പ്രസ്താവന തള്ളാതെയായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
Post Your Comments