Latest NewsNewsLife Style

മുട്ടിനു തേയ്മാനം തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

ചുറുചുറുക്കോടെ ഓടി നടന്ന് കാര്യങ്ങൾ ചെയ്തിരുന്ന ആൾക്ക് വാർധക്യമെത്തുമ്പോൾ മുട്ടിനു തേയ്മാനം, അസ്ഥിക്ഷയം തുടങ്ങി നിരവധി രോഗങ്ങൾ ബാധിക്കുന്നത് സാധാരണയാണ്. എല്ലുകൾക്ക് ബലമില്ലാത്തതിനാൽ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം.

മരുന്ന് ഒന്നും കഴിക്കാതെതന്നെ ഈ വേദനകളും വീക്കവും എല്ലാം അകറ്റാൻ സാധിച്ചാലോ? പോഷകങ്ങളാൽ സമ്പന്നമായ ചില സൂപ്പർ ഫുഡുകൾ അതിനു സഹായിക്കും. അവ ഏതൊക്കെ എന്നു നോക്കാം.

ബ്ലൂബെറി: ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. തന്മാത്രകൾ ഫ്രീറാഡിക്കലുകൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകുകയും ചെയ്യുന്നു.

വാഴപ്പഴം: മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്.

മത്സ്യം: മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം (Osteoarthritis) ബാധിച്ചവർ ആഴ്ചയിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. മത്സ്യം കഴിക്കാത്തവർ ഒമേഗ 3 അടങ്ങിയ മത്സ്യ എണ്ണ, ഫ്ലാക്സ് സീഡ് ഓയിൽ തുടങ്ങിയ സപ്ലിമെന്റുകളും, ചീയ സീഡ്സ്, ഫ്ലാക് സീഡ് ഓയിൽ, വാൾനട്ട് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഗ്രീൻടീ: ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ഇൻഫ്ലമേഷൻ‍ കുറയ്ക്കാനും ഗ്രീൻടീക്കു കഴിയും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഗ്രീൻ ടീ, കാർട്ടിലേജിന്റെ നാശം തടയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button