
കല്‍പ്പറ്റ: വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് കായക്കൊടി സ്വദേശി ഇ.വി നൗഫൽ, തൊട്ടിൽ പാലം സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : 9 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ
തൊണ്ടർനാട് മട്ടിലയത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയോളം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. ഓട്ടോറിക്ഷയിലെത്തിയ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുൽപ്പള്ളിയിൽ നിന്നും വാങ്ങി നാട്ടിൽ ചില്ലറ വിൽപ്പന നടത്താനായി കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments