
എറണാകുളം: കളമശ്ശേരി മുട്ടാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലുവ കമ്പനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷ സേനയെത്തി മൃതദ്ദേഹം കണ്ടെടുത്തു.
എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ആണ് ആദിദേവ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments