തിരുവനന്തപുരം: മദ്യനയ കേസില്‍ തെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. നേരത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയാടലിനെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അയച്ച കത്തില്‍ ഇടത് പാര്‍ട്ടികളില്‍നിന്നാരും ഒപ്പിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മനീഷ് സിസോദിയയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയ പിണറായി വിജയന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നന്ദി രേഖപ്പെടുത്തി.
അതേസമയം, മദ്യനയ കേസില്‍ ഒരു മലയാളികൂടി അറസ്റ്റിലായി. തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയുമായി അടുപ്പമുള്ള വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയെ ഇഡി തിഹാര്‍ ജെയിലിലെത്തി ചോദ്യം ചെയ്തു.
ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ കഴിഞ്ഞ ദിവസവും കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. അരുണിന്റെ ഉടമസ്ഥതയിലുള്ള രണ്ടേകാല്‍ കോടി രൂപ വിലമതിക്കുന്ന ഭൂമിയും കണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് കള്ളപ്പണം ഇടപാട് നടന്നെന്ന കണ്ടെത്തലില്‍ അറസ്റ്റ്.
Post Your Comments