Latest NewsKeralaNews

ഡ്രൈവർ ഉറങ്ങിയാൽ വിളിച്ചുണർത്തും റിമോട്ട് ഫ്രീക്വന്റ് ഐഡി കാർഡ്: വിദ്യാർഥികളുടെ കണ്ടുപിടുത്തങ്ങളുമായി റൈസെറ്റ് പ്രദർശനം

കോട്ടയം: ഡ്രൈവർ ഉറങ്ങിയാൽ സെൻസറിലൂടെ കണ്ടെത്തി ആപത് സൂചന നൽകുന്ന അലാറം, സ്‌കൂൾ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം ഇൻഫ്രാറെഡ് സെൻസർ ഉപയോഗിച്ച് നിർണയിച്ച് ഡ്രൈവർക്ക് ഡിസ്‌പ്ലെ സ്‌ക്രീനിൽ ലഭ്യമാക്കുന്ന ഉപകരണം, വഴിയിൽ കുഴികളുണ്ടെങ്കിൽ ഒഴിവാക്കി പോകുന്നതിന് വാഹനങ്ങളെ സഹായിക്കുന്ന നിർമ്മിതബുദ്ധിയുപയോഗിച്ചുള്ള റോബോ വാഹനം… സ്‌കൂൾ വിദ്യാർഥികളുടെ ശാസ്ത്രരംഗത്തെ വിവിധ കണ്ടുപിടുത്തങ്ങളുടെ പ്രദർശനവേദിയായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും സംഘടിപ്പിച്ച റൈസെറ്റ് എക്‌സിബിഷൻ. കോട്ടയം തിരുനക്കര പഴയപൊലീസ് മൈതാനത്ത് സംഘടിപ്പിച്ച ടിങ്കറിംഗ് ലാബുകളിലെ റോബോട്ടിക്‌സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സെൻസർ എക്‌സിബിഷനിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ വികസിപ്പിച്ച നൂതന ശാസ്ത്രീയ ഉപകരണങ്ങളാണ് പ്രദർശിപ്പിച്ചത്.

Read Also: ഏഷ്യാനെറ്റിനെ വീഴ്ത്തിയത് ഒറ്റിയത് കടുത്ത സിപിഎംകാരിയായ നാട്ടുകാരെ പൗരബോധം പഠിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകയെന്ന് സംശയം

പനമറ്റം ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് വഴിയിൽ കുഴികളുണ്ടെങ്കിൽ ഒഴിവാക്കി പോകുന്നതിന് വാഹനങ്ങളെ സഹായിക്കുന്ന നിർമിതബുദ്ധിയുപയോഗിച്ചുള്ള റോബോ വാഹനം തയാറാക്കിയത്. ഇതു കൂടാതെ സ്‌കൂൾ വിദ്യാർഥികളുടെ ഡിജിറ്റൽ അറ്റൻഡൻസ് സാധ്യമാക്കുന്ന റിമോട്ട് ഫ്രീക്വന്റ് ഐ.ഡി. കാർഡുകളും അവതരിപ്പിച്ചു. സെൻസറിലൂടെ പ്രവർത്തിക്കുന്ന റിമോട്ട് ഫ്രീക്വന്റ് ഐ.ഡി. കാർഡുകൾ വഴി അറ്റൻഡൻസ് വിവരങ്ങൾ സ്‌കൂളിനും രക്ഷകർത്താക്കൾക്കും എസ്.എം.എസ്. ആയി ലഭിക്കും.

പാചകവാതകമടക്കം തീപിടുത്ത സാധ്യതയുള്ള ഇന്ധനങ്ങളുടെ ചോർച്ച സെൻസ് ചെയ്ത് അലാറം മുഴക്കുകയും വിവരം എസ്.എം.എസ്. ആയി ലഭിക്കുകയും ചെയ്യുന്ന ഹോം സേഫ്ടി സംവിധാനവും സാധനങ്ങൾ കയറ്റിക്കൊണ്ടുപോകാനുള്ള റോബോട്ടിക് ട്രോളിയുമാണ് കുമരകം എസ്.കെ.എം. എച്ച്.എസ്.എസ്. വികസിപ്പിച്ചത്. അൾട്രാവയലറ്റ് രശ്മികളുപയോഗിച്ച് നിലത്തെ അണുക്കളെ നശിപ്പിക്കുന്ന ഫ്‌ളോർ സ്റ്റെർലൈസിംഗ് റോബോട്ടിനെയാണ് പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്.എസ്. പരിചയപ്പെടുത്തിയത്. ഫോണിലൂടെ വീട്ടിലെയും കൃഷിയിടത്തെയും കൃഷിജലസേചന സംവിധാനം നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് വാട്ടർ ഇറിഗേഷൻ സിസ്റ്റമാണ് കുറുമണ്ണ് സെന്റ് ജോൺസ് എച്ച്.എസ്. അവതരിപ്പിച്ചത്.

ഡ്രൈവറുടെ കണ്ണ് അടയുന്നത് സെൻസറിലൂടെ കണ്ടെത്തി അലാറം മുഴക്കുകയും വാഹനത്തിന്റെ എൻജിന്റെ പ്രവർത്തനം നിർത്തുകയും ചെയ്യുന്ന ഉപകരണമാണ് വടയാർ ഇൻഫന്റ് ജീസസ് എച്ച്.എസിലെ വിദ്യാർഥികൾ വികസിപ്പിച്ചത്. സ്‌കൂൾ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം ഇൻഫ്രാറെഡ് സെൻസർ ഉപയോഗിച്ച് നിർണയിച്ച് ഡ്രൈവർക്ക് ഡിസ്‌പ്ലെ സ്‌ക്രീനിൽ ലഭ്യമാക്കുന്ന ഉപകരണവും ഇവർ അവതരിപ്പിച്ചു. വിദേശത്ത് സ്‌കൂൾ ബസിൽ കുടുങ്ങി വിദ്യാർഥി മരിക്കാനിടയായ സംഭവമാണ് കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.

Read Also: രാത്രി പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദിച്ചു, ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു; സദാചാര ഗുണ്ടകൾ ഒളിവിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button