കായംകുളം: കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രം പകർത്തുന്നതിനിടെ യുവാവ് പിടിയിൽ. ചെട്ടികുളങ്ങര വളഞ്ഞനടക്കാവ് കുഴിവേലിൽ വീട്ടിൽ രാജേഷാണ് (35) അറസ്റ്റിലായത്. പോക്സോ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസം ഇലിപ്പക്കുളം കിണറു മുക്കിന് സമീപമാണ് സംഭവം. വീട്ടിലെ കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്ന ചിത്രം പകർത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
Read Also : വളർത്തുനായ ചത്തതിന്റെ പേരിലുണ്ടായ തർക്കം കലാശിച്ചത് സംഘർഷത്തിൽ: സ്വകാര്യ റിസോർട്ട് തല്ലി തകർത്തു
2019-ൽ കായംകുളം പൊലീസ് പോക്സോ കേസിൽ ഇയാളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ചെട്ടികുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന ചെണ്ടമേള സംഘത്തിലെ അംഗമാണ് രാജേഷ്.
സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ്, എസ്.ഐ രാജീവ്, സി.പി. ഒമാരായ ഷൈബു, സീതമ്മ, ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments