KeralaLatest NewsNews

ഒന്നര മണിക്കൂർ നേരത്തെ പരിശ്രമം: പാരഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തിൽ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read Also: സിനിമ പരാജയപ്പെടുത്താന്‍ പല കോണുകളില്‍ നിന്നും ശ്രമം നടന്നു, സിനിമ കാണാന്‍ ഇപ്പോള്‍ വലിയ തിരക്കാണ് അനുഭപ്പെടുന്നത്

വർക്കല പാപനാശത്താണ് പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായത്. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. ഫയർഫോഴ്സും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ താഴെയിറക്കിയത്. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് യുവതിയും ഇൻസ്ട്രക്ടറും കുടുങ്ങി കിടന്നത്.

Read Also: ‘ഈ കല്ല് ഉപയോഗിച്ച് വീട് പൂര്‍ത്തിയാകുമ്പോള്‍ അവര്‍ നഗരസഭയോട് കടപ്പാടുള്ളവരായിരിക്കും’: ചുടുകട്ട ശേഖരണത്തില്‍ മേയർ ആര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button