ThiruvananthapuramLatest NewsKeralaNattuvarthaNews

കഞ്ചാവുമായി ഗുണ്ടാ നേതാവ് അറസ്റ്റിൽ

ഗുണ്ടാ നേതാവ് ശാന്തി ഭൂഷനെ തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് ആണ് പിടികൂടിയത്

തിരുവനന്തപുരം: കഞ്ചാവുമായി ഗുണ്ടാ നേതാവ് പൊലീസ് പിടിയില്‍. ഗുണ്ടാ നേതാവ് ശാന്തി ഭൂഷനെ തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് ആണ് പിടികൂടിയത്.

Read Also : മുഖ്യമന്ത്രി അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

ഇന്നലെ രാത്രി തിരുവനന്തപുരം റൂറലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബിഷപ്പ് ഹൗസ് ആക്രമണം, എസ്.ഐയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നിവയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.

Read Also : ഭാരതീയ ജന്‍ ഔഷധി പരിയോജന, കോടിക്കണക്കിന് ജനങ്ങളുടെ മരുന്നുകളുടെ ചെലവ് കുറച്ചു, വിപണി വിലയേക്കാള്‍ 50%-90% വരെ കിഴിവ്

ഒരു കിലോയിലധികം കഞ്ചാവ് ഇയാളിൽ നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ പ്രധാന വിതരണക്കാരനാണ് ശാന്തി ഭൂഷനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button