Latest NewsNews

പിരിച്ചുവിടൽ ഭീതി ഒഴിയുന്നില്ല, നടപടികൾ കടുപ്പിച്ച് മെറ്റ

ഇത്തവണ എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ മെറ്റ പുറത്തുവിട്ടിട്ടില്ല

ആഗോള ടെക് ഭീമനായ മെറ്റയിൽ പിരിച്ചുവിടൽ നടപടികൾ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈയാഴ്ച തന്നെ കൂടുതൽ ജീവനക്കാരെ പുറത്താക്കാനുള്ള നടപടി മെറ്റ സ്വീകരിക്കുന്നതാണ്. 2022 നവംബറിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന്റെ തുടർച്ചയായാണ് ഇത്തവണയും പിരിച്ചുവിടുന്നത്. നവംബറിൽ 13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതോടെ, 11,000- ലധികം ആളുകൾക്ക് തൊഴിൽ നഷ്ടമായി.

ഇത്തവണ എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ മെറ്റ പുറത്തുവിട്ടിട്ടില്ല. മെറ്റയുടെ പരസ്യ വരുമാനത്തിലെ ഇടിവും, വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. 2004- ൽ കമ്പനി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടൽ പരമ്പരയാണ് ഇപ്പോൾ നടക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയുടെ മാതൃ കമ്പനിയാണ് മെറ്റ.

Also Read: ‘ഇന്റേണൽ മാറ്റങ്ങൾ’ വരുത്തിയതിന് പിന്നാലെ നിശ്ചലമായി ട്വിറ്റർ, ആഗോള തലത്തിൽ പണിമുടക്കിയത് മണിക്കൂറുകളോളം

shortlink

Related Articles

Post Your Comments

Related Articles


Back to top button