മുട്ടം: മലങ്കര ജലാശയത്തിൽ കുളിക്കാനെത്തിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവെട്ടാംകുഴിയിൽ പരേതനായ നടരാജന്റെ ഭാര്യ ലീല (63) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : ‘ഷർട്ടും പാന്റും ഒക്കെ ഇട്ട് പെൺകുട്ടികൾ ആൺകുട്ടികളെ പോലെയാണ് സമരം ചെയ്യുന്നത്’: ഇ.പി ജയരാജൻ
ഇന്നലെ രാവിലെ പതിനൊന്നോടെ കടവിൽ കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനെത്തിയ ലീലയുടെ വസ്ത്രങ്ങൾ ബക്കറ്റിൽ കരയ്ക്കു സൂക്ഷിച്ചിരുന്നു. ഒരു ചെരിപ്പ് കരയ്ക്കും മറ്റൊരു ചെരിപ്പ് കാലിൽ ധരിച്ച നിലയിലുമായിരുന്നു. അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനം.
Read Also : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാക്കൾ പിടിയിൽ
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് മൂന്നിന് തൊടുപുഴ ശാന്തിതീരം വൈദ്യുത ശ്മശാനത്തിൽ നടക്കും.
Post Your Comments