Latest NewsNewsBusiness

രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണം കുതിച്ചുയരും: ശക്തികാന്ത ദാസ്

പ്രതിദിനം 100 കോടി ഇടപാടുകൾ നടത്താനുള്ള ശേഷി യുപിഐ സംവിധാനത്തിന് ഉണ്ടെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി

രാജ്യത്ത് പ്രതിദിന യുപിഐ ഇടപാടുകളുടെ എണ്ണം കുതിച്ചുയരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. നിലവിലെ, 26 കോടിയിൽ നിന്നും പ്രതിദിനം 100 കോടിയായാണ് യുപിഐ ഇടപാടുകളുടെ എണ്ണം ഉയരാൻ സാധ്യത. പ്രതിദിനം 100 കോടി ഇടപാടുകൾ നടത്താനുള്ള ശേഷി യുപിഐ സംവിധാനത്തിന് ഉണ്ടെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. വളരെ എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നതാണ് യുപിഐയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. ഇനിയും ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായി എല്ലാ ബാങ്കുകളും, പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാരും അവരുടെ സംവിധാനങ്ങളുടെ ശേഷി മെച്ചപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പുതുതായി യുപിഐ സംവിധാനത്തിലേക്ക് വരുന്നവർക്ക് സൗകര്യങ്ങൾ, സുരക്ഷ, വേഗത എന്നിവ നൽകി ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തേണ്ടതാണ്. ഇത് ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. 2017 ജനുവരിയിൽ യുപിഐ ഇടപാടുകളുടെ എണ്ണം 45 ലക്ഷം മാത്രമായിരുന്നെങ്കിൽ, 2023 ജനുവരിയോടെ ഇടപാടുകളുടെ എണ്ണം 804 കോടിയായാണ് വർദ്ധിച്ചത്. കൂടാതെ, യുപിഐ ഇടപാടുകളുടെ മൂല്യം 12.98 ലക്ഷം കോടിയായും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യക്ക് പുറത്തും യുപിഐ, പേനൗ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്താനുള്ള സംവിധാനം വികസിപ്പിച്ചിട്ടുണ്ട്.

Also Read: ദിവസവും മൂന്ന് മാതളം കഴിച്ചുനോക്കൂ; ഈ ഗുണങ്ങള്‍ 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button