ഈ വർഷം മുതൽ എച്ച്-1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ടെക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ നടക്കുന്നതിനെ തുടർന്നാണ് എച്ച്-1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നത്. മെറ്റാ, ഗൂഗിൾ, ആമസോൺ തുടങ്ങിയ ടെക് കമ്പനികൾ ഈ വർഷം മുതൽ കുറഞ്ഞ വിസകൾക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ സാധ്യത.
കോവിഡ് തീർത്ത മാന്ദ്യ ഭീതിയിൽ നിന്നും പൂർണമായും കരകയറാൻ ടെക് കമ്പനികൾക്ക് സാധിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് കൂട്ടപ്പിരിച്ചുവിടാൻ നടക്കുന്നത്. ടെക് മേഖലയിലുള്ള നിരവധി ജീവനക്കാരാണ് എച്ച്-1 ബി വിസ ലഭിക്കുമെന്ന പ്രതീക്ഷയിൽ എഫ്-1 അല്ലെങ്കിൽ എൽ-1 വിസയിൽ അമേരിക്കയിലേക്ക് കുടിയേറുന്നത്. സ്റ്റുഡൻസിനുള്ള വിസയാണ് എഫ്-1 വിസ. മാർച്ച് 3 മുതൽ എച്ച്-1 ബി വിസയ്ക്കുളള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. യുഎസ് സർക്കാർ എല്ലാ വർഷവും 14 ദിവസത്തേക്കാണ് എച്ച് -1 ബി വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം നൽകുക.
Also Read: വീണ്ടും കളിയില്ല, അത് ഗോൾ തന്നെ! ബ്ളാസ്റ്റേഴ്സ് കുറ്റക്കാരെന്ന് എഐഎഫ്‌എഫ് അച്ചടക്ക സമിതി, ഇനി ശിക്ഷ
Post Your Comments