KottayamLatest NewsKeralaNattuvarthaNews

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേരെ ആ​ക്ര​മണം : സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

വാ​ക​ത്താ​നം വ​ട​ക്കേ​ത്ത​റ നി​ഖി​ല്‍ (18), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ അ​ഖി​ല്‍ (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വാ​ക​ത്താ​നം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റിൽ. വാ​ക​ത്താ​നം വ​ട​ക്കേ​ത്ത​റ നി​ഖി​ല്‍ (18), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ അ​ഖി​ല്‍ (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വാ​ക​ത്താ​നം പൊലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : 9 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ല്‍ ഭാ​ഗ​ത്താണ് സംഭവം. ലൈ​ഫ് മി​ഷ​ന്‍ കോ​ള​നി​യി​ല്‍ ര​ണ്ടു വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കു​ന്നെ​ന്ന വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​വ​ര്‍ അ​സ​ഭ്യം പ​റ‍യു​ക​യും മ​ര​ക്ക​ഷ​ണം കൊ​ണ്ടു ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന്, ഇ​വ​രെ എ​സ്‌​ഐ​യും സം​ഘ​വും ചേ​ര്‍ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാക്കൾ പിടിയിൽ

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button