KeralaLatest NewsNews

വളർത്തുനായ ചത്തതിന്റെ പേരിലുണ്ടായ തർക്കം കലാശിച്ചത് സംഘർഷത്തിൽ: സ്വകാര്യ റിസോർട്ട് തല്ലി തകർത്തു

ഇടുക്കി: വളർത്തുനായ ചത്തതിന്റെ പേരിലുണ്ടായ തർക്കം കലാശിച്ചത് സംഘർഷത്തിൽ. സ്വകാര്യ റിസോർട്ട് തല്ലി തകർക്കുന്ന അവസ്ഥ വരെയാണ് സംഘർഷത്തെ തുടർന്ന് ഉണ്ടായത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Read Also: ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യ നിർമ്മിതമോ? – ചോദ്യവുമായി ഹൈക്കോടതി, അറിയിച്ചിട്ടും കളക്ടർ കോടതിയിൽ ഹാജരായില്ല!

സ്വകാര്യ റിസോർട്ട് ഉടമയ്ക്കും നാട്ടുകാരനുമാണ് പരിക്കേറ്റത്. കോട്ടയം ചിങ്ങവനം സ്വദേശി വാസുദേവൻ (70), വട്ടവട കോവിലൂർ സ്വദേശി അരുവിരാജ് (29) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് വട്ടവട സ്വദേശി അരുവിരാജിന്റെ വളർത്ത് നായ ചത്തത്. നായയെ കൊന്നത് വീടിന് സമീപത്ത് പ്രവർത്തിക്കുന്ന സ്വകാര്യ റിസോട്ട് ഉടമയാണെന്ന് ആരോപിച്ചായിരുന്നു തർക്കം ഉണ്ടായത്.

സംഭവത്തിൽ ആദ്യം തർക്കമുണ്ടായെങ്കിലും പിറ്റേ ദിവസം കൂടുതൽ പേരുമായി എത്തിയാണ് അരുവിരാജ് റിസോർട്ട് തല്ലിതകർത്തത്. റിസോർട്ടിന് മുൻപിൽ ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് സ്ഥാപനം തല്ലിത്തകർത്തതെന്ന് റിസോർട്ട് ഉടമ ആരോപിച്ചു. വളർത്തുനായ ചത്തത് സംഭവത്തെ കുറിച്ച് സംസാരിക്കാനെത്തിയ തങ്ങളെ റിസോർട്ടിൽ പൂട്ടിയിട്ട് ഉടമയും ജീവനക്കാരും മർദ്ദിച്ചെന്നാണ് അരുവിരാജിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും പോലീസിൽ പരാതി നൽകി.

Read Also: ഐ​സ്ക്രീം വാ​ങ്ങി​ത​രാമെന്ന് പ​റ​ഞ്ഞ് ആ​റ് വ​യ​സു​കാ​രി​യെ പീഡിപ്പിച്ചു : അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button