KeralaLatest NewsNews

ഭാര്യയുമായി വഴക്കിട്ടു യുവാവ് ടാപ്പിങ് കത്തികൊണ്ട് സ്വയം കുത്തി മരിച്ചു

തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ടു യുവാവ് ടാപ്പിങ് കത്തികൊണ്ട് സ്വയം കുത്തി മരിച്ചു. വാമനപുരം ഉന്നംപാറ വട്ടകൈത വീട്ടില്‍ അനീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ യായിരുന്നു സംഭവം. ഇയാള്‍ ഭാര്യയുമായി വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഭാര്യമാതാവിന്റെ കൈ കടിച്ചു മുറിവേല്‍പ്പിച്ചു. ഇവിടെയുണ്ടായിരുന്നവരെ ഭയപ്പെടുത്താനായി ടാപ്പിംഗ് കത്തി എടുത്ത് വയറിനു ചുറ്റാകെ കുത്തുന്നതായി ആംഗ്യം കാണിച്ചു. ഇതിനിടയില്‍ ഒരു കുത്ത് ശരീരത്തിലേല്‍ക്കുകയായിരുന്നു.

കുത്തേറ്റ അനീഷിനെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി 12.30 മണിയോടെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button