Latest NewsKeralaNews

കോഴിക്കോട് ജലവിതരണ പൈപ്പ് പൊട്ടി, കോഴിക്കോട് മെഡിക്കല്‍ കോളജിലും നഗരത്തിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലേക്ക് ജലം വിതരണം ചെയ്യുന്ന പ്രധാന ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കുറ്റിക്കാട്ടൂരിനടുത്ത് ആനക്കുഴിക്കരയില്‍ ഉള്ള പ്രധാന പൈപ്പാണ് പൊട്ടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലും നഗരത്തിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. പൈപ്പ് പൊട്ടിയതോടെ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വാഹന ഗാതഗതവും തടസപ്പെട്ടു.

പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സബ്‌സിഡൈറി പൈപ്പുകളിലൂടെ വെള്ളം എത്തിച്ച് പ്രശ്‌നം താത്ക്കാലികമായി പരിഹരിക്കാനും ശ്രമിക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button