KottayamKeralaNattuvarthaLatest NewsNews

കാ​പ്പാ നി​യ​മം ലംഘിച്ചു : നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി അറസ്റ്റിൽ

കൂ​വ​പ്പ​ള്ളി പ​ട്ടി​മ​റ്റം ഭാ​ഗ​ത്ത് ചാ​വ​ടി​യി​ൽ അ​ൽ​ത്താ​ഫ് നൂ​ഹി (24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റിൽ. കൂ​വ​പ്പ​ള്ളി പ​ട്ടി​മ​റ്റം ഭാ​ഗ​ത്ത് ചാ​വ​ടി​യി​ൽ അ​ൽ​ത്താ​ഫ് നൂ​ഹി (24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവിച്ചു; നവജാതശിശുവിനെ കൊലപ്പെടുത്തി

മോ​ഷ​ണം, ക​വ​ർ​ച്ച, ക​ഞ്ചാ​വ് വി​ൽ​പ്പ​ന തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. കോ​ട്ട​യം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പാ നി​യ​മ​പ്ര​കാ​രം ഇയാളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​യാ​ൾ ഈ ​നി​യ​മം ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഷി​ന്‍റോ പി. ​കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button