സുരക്ഷാ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് കാറുകൾ തിരികെ വിളിച്ച് ടെസ്‌ല. റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയിൽ വിറ്റഴിച്ച വൈ മോഡലിലുള്ള 3,470 കാറുകളാണ് ടെസ്‌ല തിരികെ വിളിച്ചിരിക്കുന്നത്. രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായ രീതിയിൽ ഉറപ്പിക്കാത്തതിനെ തുടർന്ന് ഉപഭോക്താക്കളിൽ നിന്നും വലിയ രീതിയിലുള്ള പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കാറുകൾ തിരികെ വിളിക്കുന്നത്.
ഇത്തരം തകരാറുകൾ സീറ്റ് ബെൽറ്റിന്റെ പ്രവർത്തനക്ഷമതയെ സാരമായി ബാധിക്കുമെന്നും, അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കുമെന്നും നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. സീറ്റ് ബോട്ടുകൾ ശരിയായി ഉറപ്പിക്കാത്തതിനെ തുടർന്ന് 2022 ഡിസംബർ മുതൽ വാറന്റി ആവശ്യപ്പെട്ട് അഞ്ച് പേർ കമ്പനിയെ സന്ദർശിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും 11 യൂണിറ്റുകളിലധികം വിറ്റഴിയുന്ന ടെസ്‌ലയുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറാണ് വൈ മോഡലുകൾ.
Post Your Comments