രാമപുരം: കേരളത്തിലുടനീളം മുപ്പതിൽപ്പരം മോഷണക്കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. രാമപുരം ഏഴാച്ചേരി കുന്നേല്‍ വിഷ്ണു പ്രശാന്തി (30)നെയാണ് അറസ്റ്റ് ചെയ്തത്. രാമപുരം പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Also : ഓട്ടോറിക്ഷ മതിലിലിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു
കഴിഞ്ഞ മാസം 22-ന് ആണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ രാമപുരം കൂടപ്പുലം ഭാഗത്ത് നടന്നുവരികയായിരുന്ന രാമപുരം സ്വദേശിനിയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. രാമപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഒറ്റപ്പാലത്തുനിന്നു പിടികൂടിയത്. ബൈക്കില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി. ഇയാള്‍ക്ക് പാലാ, വിയ്യൂര്‍ സ്റ്റേഷനുകളില്‍ അടിപിടിക്കേസും, മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെര്‍പ്പുളശേരി സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളുമുണ്ട്.
പാലാ ഡിവൈഎസ്പി എ.ജെ. തോമസ്, എസ്എച്ച്ഒ എം.എസ്. ജിഷ്ണു, എസ്ഐ പി.വി. മനോജ്, സിപിഒമാരായ ജോബി ജോസഫ്, സി. രഞ്ജിത്ത്, ജോഷി മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments