തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് പിഴ ഈടാക്കുമെന്ന തിരുവനന്തപുരം മേയറുടെ വിവാദ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരിക്കുകയാണ്. അവര്‍ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുനിസിപ്പാലിറ്റി ആക്ട് 330 പ്രകാരം തങ്ങൾക്കാണെന്നും നഗരസഭ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. ഇത്തരത്തിൽ ഉത്തരവ് ഇടാൻ ആർക്കും അധികാരമില്ലെന്ന് അവർ വ്യക്തമാക്കി.
അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
എന്റെ അറിവിൽ പൊങ്കാലക്കുള്ള കട്ടകളും, മറ്റു സാധനങ്ങളും ഭക്തർ കൊണ്ടു വരുന്നതാണ്..അത് തിരിച്ച് കൊണ്ടു പോകണോ, ആർക്കെങ്കിലും കൊടുക്കണോ, വേറെ ഏതെങ്കിലും രീതിയിൽ ഉപയോഗിക്കണോ എന്നൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം അല്ലേ.
അത് കോർപ്പറേഷന് കൊടുക്കണം ഇല്ലെങ്കിൽ പിഴ ചുമത്തും എന്നൊക്കെ ഉത്തരവ് ഇടാൻ മേയർക്ക് എന്ത് അവകാശം, എന്ത് അധികാരം.. കോർപ്പറേഷനെന്നല്ല, സംസ്ഥാന സർക്കാരിന് പോലും ഇത്തരത്തിൽ ഉത്തരവുകൾ ഇടാൻ കഴിയില്ല..പോലീസിനെ വെച്ച് ഭക്തരെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാം എന്നാണ് കണക്കുകൂട്ടുന്നതെങ്കിൽ, അനുസരിക്കാൻ ഭക്തരെ കിട്ടില്ല എന്നു മേയർ ഓർമ്മിക്കുന്നത് നല്ലത്.
Post Your Comments