Latest NewsKeralaNews

നാളെയും സ്‌കൂളുകൾക്ക് അവധി: അറിയിപ്പുമായി ജില്ലാ കളക്ടർ

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ രേണുരാജ്. കൊച്ചിയിലും സമീപപഞ്ചായത്തുകളിലും നാളെ ഏഴുവരെയുള്ള ക്ലാസുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

Read Also: വെട്ടൂരില്‍ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഭവം: സംഘത്തിലെ 2 പേർ അറസ്റ്റിൽ

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും 07-03-2023 (ചൊവ്വ) അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ വിശദമാക്കി.

Read Also: ഭര്‍ത്താക്കന്‍മാരില്‍ നിന്ന് വിവാഹമോചനം നേടിയ സ്ത്രീകളോട് വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button