സംസ്ഥാനത്ത് കോടികളുടെ മദ്യം വിറ്റഴിച്ച് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ. കോവിഡ് പ്രതിസന്ധി വിട്ടൊഴിയുകയും, മദ്യ വിലിൽ നേരിയ വർദ്ധനവ് വരികയും ചെയ്തതോടെ, വൻ മുന്നേറ്റമാണ് ബെവ്കോ കാഴ്ചവച്ചത്. 2022 ഏപ്രിൽ മുതൽ 2023 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം 16,934.81 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 3,951 കോടിയുടെ മദ്യമാണ് അധികമായി വിറ്റഴിച്ചിരിക്കുന്നത്. അതേസമയം, നടപ്പ് സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ബെവ്കോയുടെ വിൽപ്പന 18,500 കോടി കവിയുമെന്നാണ് വിലയിരുത്തൽ.
കോവിഡ് മഹാമാരി കാലയളവിൽ സംസ്ഥാനത്തെ മദ്യഷാപ്പുകളുടെ പ്രവർത്തനം താൽക്കാലികമായി നിലച്ചിരുന്നു. എന്നാൽ, ഇത്തവണ ഷാപ്പുകൾ പൂർണമായി പ്രവർത്തിച്ചു തുടങ്ങിയത് ലാഭം ഉയരാൻ കാരണമായിട്ടുണ്ട്. കൂടാതെ, ഡിസംബർ മാസത്തിൽ മദ്യ വിൽപ്പനയ്ക്ക് രണ്ട് ശതമാനം അധിക നികുതി ചുമത്തിയിരുന്നു. ഫെബ്രുവരി 28 വരെ നികുതി ഇനത്തിൽ മാത്രം 14,757.81 കോടിയാണ് ലഭിച്ചത്. ഇക്കാലയളവിൽ 196.77 ലക്ഷം കെയ്സ് വിദേശ മദ്യവും, 98.76 ലക്ഷം കെയ്സ് ബിയറും വിൽക്കാൻ സാധിച്ചിട്ടുണ്ട്.
Post Your Comments