മേലുകാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ജയൻ (52) ആണ് അറസ്റ്റിലായത്. മേലുകാവ് പൊലീസാണ് ഇയാളെ പിടികൂടിയത്.
Read Also : ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങി; നഗരത്തിൽ ഉച്ച മുതൽ ഗതാഗത നിയന്ത്രണം
2013-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോവുകയായിരുന്നു. ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതിനൊടുവിലാണ് ഇയാളെ നാഗര്‍കോവില്‍ നിന്നും പിടികൂടിയത്.
Read Also : ആഭ്യന്തര മൊത്ത വാഹന വിപണിയിൽ വൻ മുന്നേറ്റം, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments