ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ നോക്കൗട്ട് മല്‍സരം കേരള ബ്ലാസ്‌റ്റേഴ്‌സ് ബഹിഷ്‌കരിച്ച സംഭവത്തില്‍ ഇലയ്ക്കും മുള്ളിനും വലിയ കേടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ ഐ.എസ്.എൽ സംഘാടകരുടെ നീക്കം. ഇതിന്റെ ഭാഗമായി AIFF എമർജൻസി മീറ്റിങ് വിളിച്ചു. മത്സരം വീണ്ടും നടത്തുന്ന കാര്യം പരിഗണിക്കാനാണ് എമർജൻസി മീറ്റിങ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത മാസം മുതല്‍ സൂപ്പര്‍ കപ്പ് നടക്കുന്നുണ്ട്. വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത് കേരളത്തെയാണ്. ഇത് കൂടി മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കും തീരുമാനം.
ടീമിനെ വിലക്കിയുള്ള നീക്കങ്ങളിലേക്ക് പോകാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായേക്കില്ല. ആരാധകരെ ലീഗില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ടീം വിലക്ക് ഇടയാക്കും. മത്സരം വീണ്ടും നടത്തുക പോസിബിൾ ആണോ എന്ന് പരിശോധിക്കും. വിവാദ മത്സരം വീണ്ടും കളിക്കണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയിരുന്നു. റഫറിയുടെ പിഴവ് ആണ് എല്ലാത്തിനു കാരണം എന്നും അതുകൊണ്ട് അതില്‍ അന്വേഷണം നടത്തി പെട്ടെന്ന് നടപടിയെടുക്കണം എന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിലെ ആവശ്യം. തുടർന്നാണ് എമർജൻസി മീറ്റിങ്.
മത്സരം വീണ്ടും നടത്തിയാലും ബ്ളാസ്റ്റേഴ്‌സിന്റെ ഇറങ്ങിപ്പോക്ക് വന്‍ പിഴത്തുക ഈടാക്കാൻ കാരണമായേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവും മോശം സാഹചര്യത്തില്‍ ക്ലബ്ബിനെ നിരോധിക്കാം. എന്നിരുന്നാലും, നിരോധനം സംശയാസ്പദമാണ്. കാരണം ഐസിസിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എങ്ങനെയാണോ അങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖവും. ഇത്ര ആരാധക പിന്തുണയുള്ള ഒരു ടീമിനെ നിരോധിക്കുന്നത് അത് ഐഎസ്എലിന്റെ ബിസിനസിനെയും വരുമാനത്തേയും കാര്യമായി ബാധിക്കും. അതിനാൽ അതുണ്ടാകില്ലെന്ന് ഉറപ്പിക്കാം.
Post Your Comments