500 വിമാനങ്ങൾ വാങ്ങാൻ കരാർ നൽകിയെന്ന വാർത്തയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ 500 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും, വിമാനങ്ങൾ വാങ്ങാൻ വിമാന നിർമ്മാതാക്കളുമായി ചർച്ചകൾ സംഘടിപ്പിക്കുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി. ഇന്ത്യയിലെ ബജറ്റ് കാരിയർ കൂടിയാണ് ഇൻഡിഗോ.
2019- ൽ 300 വിമാനങ്ങൾക്കാണ് ഇൻഡിഗോ ഓർഡർ നൽകിയത്. ഇതിന് പിന്നാലെ 500 പുതിയ വാഹനങ്ങൾക്ക് ഓർഡർ നൽകിയെന്നും, ഇവ 2030- ഓടെ ലഭ്യമാകുമെന്നായിരുന്നു റിപ്പോർട്ട്. ഇത്തരത്തിലുള്ള ഊഹാപോഹങ്ങളെ കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നില്ലെന്നും, പുതിയ തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ വിവരങ്ങൾ പങ്കിടുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.
Also Read: പകൽ ആക്രി കച്ചവടം, രാത്രി മോഷണം : എട്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
26 അന്താരാഷ്ട്ര നഗരങ്ങൾ ഉൾപ്പെടെ 102 നഗരങ്ങളിലേക്ക് ഇൻഡിഗോ പ്രതിദിനം 1,800 സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ എയർലൈൻ രംഗത്ത് ഇൻഡിഗോയുടെ വിപണി വിഹിതം 56.1 ശതമാനമാണ്. അതേസമയം, ബിസിനസ് വിപുലീകരണത്തിനായുള്ള ശ്രമങ്ങൾ ഇൻഡിഗോ നടത്തുന്നുണ്ട്.
Post Your Comments