Latest NewsKeralaNews

ചർമ്മ സംരക്ഷണം: പീക്കോ കെയർ 250 മജസ്റ്റി ഇനി എറണാകുളത്തും

കൊച്ചി: ചർമ്മ സംരക്ഷണത്തെ പുനർ നിർവചിക്കാൻ ഉതകുന്ന അതി നൂതന സാങ്കേതിക വിദ്യയായ പീക്കോ കെയർ 250 മജസ്റ്റി ഇനി എറണാകുളത്തും. ഈ മേഖലയിൽ ഇന്ത്യയിൽ തന്നെ പുതിയ വിപ്ലവമാവും ഡോക്‌റ്റേഴ്‌സ് എസ്തറ്റിക്ക് സെന്ററിൽ (DAC) രൂപം കൊള്ളുന്നത്.

Read Also: രാഹുൽ ഗാന്ധി ഇപ്പോഴും അവിവാഹിതനായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി നളിൻ കുമാർ കട്ടീൽ

ഒൻപതു വർഷത്തെ പ്രവർത്തി പരിചയം കൈമുതലാക്കി ദക്ഷിണേന്ത്യയിൽ പീക്കോ കെയർ 250 മജസ്റ്റി പരിചയപ്പെടുത്തുകയാണ് DAC യുടെ സാരഥി ജോർജ് വർഗീസ് കൊളുത്തറ. ചർമ്മ സംരക്ഷണത്തിൽ പുതിയ മാനങ്ങൾ നൽകുകയാണ് പീക്കോ കെയർ മജസ്റ്റി. ലഭ്യമായതിൽ വച്ചു ഏറ്റവും പുതിയ US FDA അംഗീകൃത മെഷീനുകൾ ആണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഒപ്പം Picocare 250 Majestymachine ഈ എലൈറ്റ് പാനലിന് മികവിന്റെ ഒരു പുതിയ മാനം നൽകുന്നു. നൂതന സാങ്കേതിക വിദ്യ ആണ് DAC ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നത്.

സാങ്കേതിക വിദ്യയുടെ നൂതന രൂപമായ 250 Picosecond Nd YAG ആണ് ചർമ്മ പരിചരണതിന്റെയും സൗന്ദര്യ ശാസ്ത്രത്തിനും പുതിയ നിർവചനങ്ങൾ സൃഷ്ടിക്കുവാൻ ഒരുങ്ങുന്നത്, ഏറ്റവും കാര്യക്ഷമതയോടെ ചർമ്മ സംരക്ഷണത്തിന്റെ വിവിധതലങ്ങളിൽ പ്രയോഗിക്കപ്പെടും, ചർമ്മത്തിലെ പാടുകൾ, പ്രായത്തിന്റെ പാടുകൾ, മൾട്ടി കളർ ടാറ്റൂ നീക്കം ചെയ്യൽ തുടങ്ങിയവക്ക് ഒക്കെ വളരെ ഫലപ്രദമാണന്ന് തെളിയിക്കപ്പെട്ട രീതിയാണ് പീക്കോ കെയർ 250 മജെസ്റ്റിക്. ചർമ്മ പുനര്ജ്ജീവന ചികിത്സയിൽ ഈ രീതി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. DAC യുടെ യാത്രയിൽ ഒരു പ്രധാന നാഴികകലാവുകയാണ് പുതിയ രീതി.

ഒൻപതു വർഷങ്ങളായി സൗന്ദര്യശാസ്ത്രരീതി ശ്രദ്ധിക്കുന്നവരുടെ ശ്രദ്ധ കേന്ദ്രമാണ് ഡോക്‌റ്റേഴ്‌സ് എസ്തറ്റിക് സെന്റർ. ഈ മേഖലയിൽ ദേശീയ അന്തർദേശീയ തലത്തിലെ തന്റെ വൈദ്ഗധ്യവും, അനുഭവും കോർത്തിണക്കി Dr ജോർജ് വർഗീസ് കൊളുത്തറയുടെ ദീർഘവീക്ഷണം തന്നെ ആവും ഈ രീതിയുടെ പ്രധാന ആകർഷണം.

ത്വക്ക് സംരക്ഷണത്തിൽ കൊച്ചിയും ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. അത്യാധുനീക സാങ്കേതികവിദ്യകൾ ജോർജ് വർഗീസ് കൊളുത്തറയുടെ വൈദഗ്ധ്യത്തിന് മൂർച്ചകൂട്ടും എന്ന് ഉറപ്പാണ്. പീക്കോ കെയർ 250 മജസ്റ്റി ഡോക്ടർ ജോർജ് വർഗീസ് കൊളുത്തറക്കും DAC യ്ക്കും സാധ്യതകളുടെ പുതിയ വാതയാനങ്ങൾ തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: ഭര്‍ത്താക്കന്‍മാരില്‍ നിന്ന് വിവാഹമോചനം നേടിയ സ്ത്രീകളോട് വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button