Latest NewsIndiaNews

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിലേയ്ക്ക്, അഴിമതിയില്‍ മുങ്ങിക്കുളിച്ച സിസോദിയ ഭക്തി മാര്‍ഗത്തിലേയ്ക്ക്

സെല്ലില്‍ ഭഗവദ്ഗീത അനുവദിക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഭഗവദ്ഗീത, ഡയറി, പേന തുടങ്ങിയവ ജയിലില്‍കൊണ്ടുപോകാന്‍ കോടതി അനുവദിച്ചു. സിസോദിയയുടെ ആവശ്യ പ്രകാരമാണ് കോടതി അനുമതി നല്‍കിയത്.

Read Also: തിരുവള്ളൂരിലെ എസ്‌ഡിപിഐ നേതാവ് ബിജെപിയിൽ ചേർന്നു: പുറത്താക്കിയിട്ട് വർഷങ്ങളായെന്ന് എസ്ഡിപിഐ

തിഹാര്‍ ജയിലിലേക്കാണ് സിസോദിയയെ മാറ്റിയത്.വൈദ്യപരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകളും ജയിലിലേക്ക് കൊണ്ടുപോകാന്‍ കോടതി അനുവാദം നല്‍കി. സിസോദിയയുടെ ആവശ്യപ്രകാരം വിപാസന സെല്ലില്‍ പാര്‍പ്പിക്കുന്നത് പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ ജാമ്യ അപേക്ഷ ഈ മാസം പത്തിന് കോടതി പരിഗണിക്കും. സിബിഐ കസ്റ്റഡി അവസാനിച്ചതോടെയാണ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ എല്ലാ ദിവസവും തന്നോട് ഒരേ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നും ഇത് തനിക്ക് മാനസിക പീഡനം ഉണ്ടാക്കുന്നുവെന്നും സിസോദിയ ആരോപിച്ചിരുന്നു. ജഡ്ജി എംകെ നാഗ്പാലിന് മുന്നിലാണ് സിസോദിയയെ ഇന്ന് ഹാജരാക്കിയത്. അന്വേഷണവുമായി സഹകരിക്കാത്തതാണ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button