യുഎസ് കമ്പനിയായ സ്റ്റാർലിങ്കിന്റെ ലോ എർത്ത് ഓർബിറ്റിലെ ഉപഗ്രഹ ശൃംഖലയ്ക്ക് സമാനമായാണ് ചൈന സ്വന്തം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് സർക്കാറിന്റെ നിയന്ത്രണത്തിലുള്ള വിമാനം, മിസൈൽ എന്നിവയുടെ നിർമ്മാതാക്കളായ ചൈന എയറോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പാണ് ആദ്യ ബാച്ച് ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. ഈ വർഷം സെപ്തംബറോടു കൂടി ഉപഗ്രഹ വിക്ഷേപണം ആരംഭിക്കുന്നതാണ്. അതേസമയം, എത്ര ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന് കീഴിൽ പ്രവർത്തിക്കുന്ന ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. ഏകദേശം 3500- ലധികം ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്കിന് ഉള്ളത്. സ്റ്റാർലിങ്കിന് യുഎസിൽ മാത്രം ആയിരക്കണക്കിന് ഉപഭോക്താക്കൾ ഉണ്ട്. വരും വർഷങ്ങളിൽ കൂടുതൽ ലോ എർത്ത് ഓർബിറ്റൽ വിക്ഷേപിക്കാനാണ് സ്റ്റാർലിങ്കിന്റെ പദ്ധതി.
Post Your Comments